
തിരുവനന്തപുരം: വർക്കലയിൽ ഭക്ഷ്യവിഷബാധ. ക്ഷേത്രോത്സത്തോട് അനുബന്ധിച്ച് കഞ്ഞി സദ്യ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധ ഉണ്ടായത്. സംഭാവത്തെ തുടർന്ന് നൂറോളം പേർ ആശുപത്രിയിൽ ചികിത്സ തേടി.
ചൊവ്വാഴ്ചയാണ് ക്ഷേത്രത്തിൽ അന്നദാനം നടന്നത്. അന്ന് അന്ന് അവിടെ നിന്ന് കഞ്ഞി കുടിച്ചവർക്കാണ് രണ്ടുദിവസത്തിനുശേഷം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങിയത്. കടുത്ത ഛർദ്ദിയും വയറിളക്കവും പനിയും ശരീരം തളർച്ചയുമായാണ് ഭൂരിഭാഗം പേർക്കും അനുഭവപ്പെട്ടത്.
വർക്കല വിളഭാഗം അമ്മൻ നട ദേവീ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് നടത്തിയ അന്നദാനത്തിലാണ് ഭക്ഷ്യവിഷ ബാധ ഏറ്റതായി സംശയിക്കുന്നത്. വർക്കല താലൂക്ക് ആശുപത്രിയിൽ മാത്രമായി 66 ൽ അധികം രോഗികൾ ഇന്നലെയും ഇന്നുമായി ചികിത്സ തേടിയെത്തി. ആരുടേയും നില ഗുരുതരമല്ല.