
തിരുവനന്തപുരം: തിരുവനന്തപുരത്ത് നടക്കുന്ന ആശ വര്‍ക്കേഴ്‌സിന്റെ സമരവേദിയിൽ നടനും എം പിയുമായ സുരേഷ് ഗോപി എംപി വീണ്ടുമെത്തി. മഴയത്ത് സമരം ചെയ്യുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് റെയ്ന്‍കോട്ടുകളും കുടകളും അദ്ദേഹം നല്‍കി.
ആശാ വര്‍ക്കർമാരുടെ പ്രശ്നങ്ങൾ അറിയിക്കാനായി നാളെ ഡല്‍ഹിക്ക് പോവുകയാണെന്നും ഉടൻ തന്നെ കേന്ദ്ര മന്ത്രി ജെ പി നദ്ദയെ കാണുമെന്നും ആവശ്യമെങ്കില്‍ പ്രധാനമന്ത്രിയെ കാണുമെന്നും അദ്ദേഹം പറഞ്ഞു. മാത്രമല്ല താൻ സമരത്തിന്റെ ഭാഗമല്ലെന്നും സമരം ചെയ്യുന്ന മനുഷ്യരെ കാണാനാണ് വന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.