Press Club Vartha

കഴക്കൂട്ടം പാച്ചിറയിൽ 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ

തിരുവനന്തപുരം: കഴക്കൂട്ടം പാച്ചിറയിൽ 50 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി യുവാവ് പിടിയിൽ. പള്ളിപ്പുറം സ്വദേശി 38 കാരൻ മഹേഷാണ് എക്സൈസിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ഓട്ടോറിക്ഷയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ടുവന്ന 50 ലിറ്റർ വിദേശ മദ്യം പിടികൂടി.

പള്ളിപ്പുറം പാച്ചിറയിൽ നിന്നാണ് ശനിയാഴ്ച ഇയാളെ പിടികൂടിയത്. എക്സൈസ് സംഘംനടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്.കഴക്കൂട്ടം എക്സൈസ് റേഞ്ച് ഇൻസ്പെക്‌ടർ സഹീർ ഷാ ബിയുടെ നേതൃത്വത്തിൽ അസിസ്റ്റൻറ് ഇൻസ്പെക്ടർ ഷംസുദ്ദീൻ എസ്, എക്സൈസ് ഉദ്യോഗസ്ഥരായ ജാഫർ,സുർജിത്ത്, സുധീഷ്, ഷിജിൻ, രതീഷ്, ഡബ്ലിയു. ഒ. സി .റെജീന എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Share This Post
Exit mobile version