
കൊച്ചി: വൃക്കരോഗ വിദഗ്ധൻ ഡോ. ജോർജ് പി. അബ്രഹാമിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ വൃക്കരോഗ വിഭാഗം സീനിയർ സർജനായിരുന്നു.
തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. 25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടര്‍ ആണ് ജോര്‍ജ് പി എബ്രഹാം. മാത്രമല്ല ജീവിച്ചിരിക്കുന്ന ദാതാവിന് ലാപ്രോസ്‌കോപ്പിക് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ലോകത്തെ മൂന്നാമത്തെ സര്‍ജനുമാണ് ഇദ്ദേഹം.
സംഭവത്തിൽ പോലീസ് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തനിക്ക് പ്രായാധിക്യമായെന്നും അതിനെ തുടർന്ന് നിരവധി ആരോഗ്യപ്രശ്നങ്ങൾ നിരന്തരം അലട്ടുന്നുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. പഴയത് പോലെ ശസ്ത്രക്രിയ നടത്താൻ കഴിയാത്തതിൽ നിരാശയുണ്ടെന്നും കത്തിൽ പറയുന്നു.
