Press Club Vartha

എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ആരംഭിച്ചു

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ ഇന്ന് ആരംഭിച്ചു. 4,27,021 വിദ്യാര്‍ഥികളാണ് റഗുലര്‍ വിഭാഗത്തില്‍ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. രാവിലെ 9.30 മുതൽ 11.45 വരെയാണ് എസ്എസ്എൽസി പരീക്ഷ. ആകെ 2980 കേന്ദ്രങ്ങളിലായാണ് എസ്എസ്എല്‍സി പരീക്ഷ നടക്കുന്നത്. ലക്ഷദ്വീപിൽ 9 കേന്ദ്രങ്ങളും, ഗള്‍ഫ്മേഖലയിൽ 7 കേന്ദ്രങ്ങളുമുണ്ട്. ഗള്‍ഫ് മേഖലയിലെ 682 കുട്ടികൾക്കും, ലക്ഷദ്വീപ് മേഖലയിലെ 447 കുട്ടികൾക്കും പുറമേ ഓള്‍ഡ് സ്കീമില്‍ 8 കുട്ടികളും പരീക്ഷ എഴുതുന്നുണ്ട്.

ഹയർ സെക്കണ്ടറി രണ്ടാംവര്‍ഷ പരീക്ഷകള്‍ ഇന്ന് ആരംഭിച്ച് 26ന് അവസാനിക്കും. 1.30ക്കാണ് രണ്ടാം വർഷ ഹയർസെക്കണ്ടറി പരീക്ഷ.ഒന്നാം വർഷ പരീക്ഷകൾ വ്യാഴാഴ്ച ആരംഭിക്കും. ഇതോടൊപ്പം 2024ല്‍ നടന്ന ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷകളും നടത്തും. എസ്എസ്എൽസി, ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷകള്‍ 26ന് സമാപിക്കും.

Share This Post
Exit mobile version