
തിരുവനന്തപുരം: വിനോദയാത്രക്കിടെ ഡൽഹിയിൽ കുടുങ്ങിയ തിരുവനന്തപുരത്തെ വിദ്യാർഥികൾക്ക് സഹായവുമായി സുരേഷ് ഗോപി എം പി. തിരുവനന്തപുരം വുമൺസ് കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥികളും, 10 പോസ്റ്റ് ഗ്രാജുവേഷൻ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടെ 51 പേർക്കാണ് സുരേഷ് ഗോപി എം പിയുടെ സഹായം മൂലം നാട്ടിൽ തിരിച്ചെത്താൻ കഴിഞ്ഞത്.
കഴിഞ്ഞമാസം ഇരുപത്തിരണ്ടാം തീയതിയാണ് ഈ സംഘം ഡൽഹി, മണാലി എന്ന് സ്ഥലങ്ങളിലേക്ക് സ്റ്റഡി ടൂർ പോയത്. തുടർന്ന് 28 ന് ഇവർ മണാലിയിൽ എത്തി. എന്നാൽ കനത്ത മഞ്ഞുവീഴ്ചയിൽ ഇവർ 20 മണിക്കൂറോളം ഇവർ മണാലിയിൽ കുടുങ്ങിക്കിടക്കുകയും, അവിടെനിന്ന് ഇന്നലെ രക്ഷപ്പെട്ട് ഡൽഹിയിൽ എത്തുകയും ചെയ്തു.
എന്നാൽ മടങ്ങാൻ റെയിൽവേ ടിക്കറ്റ് ലഭിക്കാത്തതിനാൽ ഡൽഹി വീണ്ടും ഇവർ കുടുങ്ങുകയായിരുന്നു. തുടർന്ന് ഇവരുടെ സംഘത്തിലെ ഒരു വിദ്യാർഥി തന്റെ പിതാവിനെ ബന്ധപ്പെടുകയും ഇതുവഴി ബി ജെ പി തിരുവനന്തപുരം ജില്ലാ മുൻ വൈസ് പ്രസിഡന്റ് ആർ രാജീവിനെ ബന്ധപ്പെടുകയും ബന്ധപ്പെടുകയും ചെയ്തു. ഉടൻ തന്നെ രാജീവ് സുരേഷ് ഗോപി എംപിയുമായും ഓഫീസുമായി ബന്ധപ്പെട്ടു. തുടർന്ന് സുരേഷ് ഗോപി കൃത്യമായി അതിൽ ഇടപെടുകയും 35 കുട്ടികൾക്കും അധ്യാപകർക്കും അടക്കം റെയിൽവേ റിസർവേഷൻ ടിക്കറ്റ് അനുവദിക്കുകയും കേരള എക്സ്പ്രസിൽ അവർ കേരളത്തിലേക്ക് ഇന്നലെ രാത്രി 8 30 ന് യാത്ര തിരിക്കുകയും 15 കുട്ടികളും അധ്യാപകരും അവരുടെ വിമാനത്തിലും യാത്രതിരിക്കുകയും ചെയ്തു.
