Press Club Vartha

തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാരങ്ങൾ

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്സ് കോളേജ് വജ്രജൂബിലി ശ്രേഷ്ഠ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ തോമസ് ജെ നെറ്റോ, അഡ്വ വി കെ പ്രശാന്ത് എംഎൽഎ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, കവി പ്രൊഫ വി മധുസൂദനൻ നായർ, സാമൂഹികപ്രവർത്തകൻ ഡോ ബേബി സാം സാമുവൽ , സാഹിത്യ നിരൂപകൻ പ്രൊഫ എ എം ഉണ്ണികൃഷ്ണൻ എന്നിവരാണ് പുരസ്കാരങ്ങൾക്ക് അർഹരായത്.

സാമൂഹിക സാംസ്കാരികരംഗത്തെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരങ്ങൾ. 15000 രൂപയും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം മാർച്ച് 12 ന് വജ്രജൂബിലി സമാപനസമ്മേളനത്തിൽ ഗോവ ഗവർണർ അഡ്വ. പി.എസ്.ശ്രീധരൻ പിള്ള സമ്മാനിക്കുമെന്ന് കോളേജ് മാനേജർ ഫാ.സണ്ണി ജോസ് എസ്.ജെ., പ്രിൻസിപ്പാൾ ഡോ നിഷാറാണി, പി റ്റി എ പ്രസിഡന്റ് സുനിൽ ജോൺ എന്നിവർ അറിയിച്ചു.

Share This Post
Exit mobile version