
ചിറയിൻകീഴ് : ചിറയിൻകീഴ് പ്രേംനസീർ മെമോറിയൽ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ നിന്ന് വിരമിക്കുന്ന സ്റ്റാഫുകൾക്ക് യാത്രയയപ്പ് നൽകി. ഹയർ സെക്കണ്ടറി ലാബ് അസിസ്റ്റന്റ് ആർ.സഫീല, ഹയർ സെക്കണ്ടറി ഹിസ്റ്ററി അധ്യാപിക ചന്ദ്രിക ടീച്ചർ എന്നിവർക്കാണ് വിരമിക്കൽ യാത്രയയപ്പ് നൽകിയത്.
ചിറയിൻകീഴ് പുരവൂർ സ്വദേശിയായ ആർ.സഫീല വി.എം.സാദിഖ് ഹാജി സ്മാരക ട്രസ്റ്റ് ചെയർപേഴ്സൺ കൂടിയാണ്. ആറ്റിങ്ങൽ മാമം സ്വദേശിയാണ് ചന്ദ്രിക ടീച്ചർ. ചടങ്ങിൽ സ്കൂൾ പി.ടി.എ പ്രസിഡന്റ് സബീന, വൈസ് പ്രസിഡന്റ് അനസ്, എസ്.എം.സി ചെയർമാൻ സുമേഷ് എം.എസ്, വൈസ് ചെയർപേർസൺ സബിത ജ്യോതിഷ്, എസ്.എം.സി അംഗം ഷഹീർ സലിം, പ്രിൻസിപ്പൽ മാർജി ടീച്ചർ, സ്കൂൾ എച്ച്.എം.ബിന്ദു ടീച്ചർ, അധ്യാപകർ, നോൺ ടീച്ചിംഗ് സ്റ്റാഫ് തുടങ്ങിയവർ പങ്കെടുത്തു.