Press Club Vartha

കഠിനംകുളത്ത് നിരന്തരം സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളിൽ നടത്തിയിരുന്ന കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമ പ്രകാരം നാടുകടത്തി

തിരുവനന്തപുരം: കഠിനംകുളം പോലീസ് സ്റ്റേഷൻ പരിധിയിൽ നിരന്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി വന്നിരുന്നതും നിരവധി കേസ്സുകളിലെ പ്രതിയുമായ കഠിനംകുളം സ്വദേശി രാജീവ് എന്നറിയപ്പെടുന്ന സാബു സിൽവയെ ( 41) ഗുണ്ടാ നിയമപ്രകാരം നാടുകടത്തി.

കഠിനംകുളം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജു.വി, ആറ്റിങ്ങൽ ഡെപ്യൂട്ടി പോലിസ് സൂപ്രണ്ട് മഞ്ചുലാൽ എന്നിവരുടെ റിപ്പോർട്ടിൻറ അടിസ്ഥാനത്തിൽ തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി സുദർശനൻ IPS ൻെറ ശുപാർശയുടേയും അടിസ്ഥാനത്തിലാണ് ഗുണ്ടാ നിയമപ്രകാരം പ്രതിയെ ഒരു വർഷക്കാലത്തേയ്ക്ക് തിരുവനന്തപുരം ജില്ലയിൽ പ്രവേശിക്കരുത് എന്ന് തിരുവനന്തപുരം റേഞ്ച് ഡെപ്യൂട്ടി ഇൻസ്പക്ടർ ജനറൽ അജിതാ ബീഗം IPS ഉത്തരവിറക്കിയത്.

രാജീവിന്റെ പേരിൽ കൊലപാതകം ശ്രമം, ദേഹോപദ്രപം ഏല്പിക്കൽ എന്നിവ ഉൾപ്പെടെ പതിനൊന്നോളം കേസ്സുകൾ നിലവിലുണ്ട്. അതിനെ തുടർന്നാണ് പ്രതിക്കെതിരെ ഗുണ്ടാ നിയമപ്രകാരം റിപ്പോർട്ട് നൽകിയത്

Share This Post
Exit mobile version