
തിരുവനന്തപുരം: നാടിനെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസിലെ പ്രതി അഫാന്റെ പൊലീസ് കസ്റ്റഡിയിലെ മൊഴി പുറത്ത്. തെളിവെടുപ്പിനിടയിലും യാതൊരു ഭാവ ഭേദവുമില്ലാതെയായിരുന്നു അഫാൻ്റെ പെരുമാറ്റം. ഉച്ചക്ക് 12 മണിയോടെയാണ് ആദ്യ ആക്രമണം നടത്തിയത്.
അമ്മയോട് വഴക്കിട്ട ശേഷം കഴുത്തിൽ ഷാൾ മുറുക്കി. തുടർന്ന് അമ്മ മരിച്ചെന്ന് കരുതിയാണ് വീട് പൂട്ടി പോയത്. ശേഷം ചുറ്റിക വാങ്ങി നേരെ പാങ്ങോട് പോയി. അവിടെ വച്ച് അമ്മൂമ്മയെ കൊന്നുവെന്നാണ് അഫാൻ നൽകിയ മൊഴിയിൽ പറയുന്നു.
അമ്മൂമ്മയെ കൊന്ന ശേഷം തിരിച്ചു വീട്ടിൽ എത്തിയപ്പോൾ അമ്മ മരിച്ചിട്ടുണ്ടായിരുന്നില്ലെന്ന് മനസിലായാക്കിയ അഫാൻ അമ്മയെ ചുറ്റിക കൊണ്ട് തലക്കടിക്കുകയായിരുന്നു.
അതെ സമയം പ്രതി അഫാനുമായി പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കി. ഇന്ന് അഫാൻ ചുറ്റിക വാങ്ങിയ കടയിലും പിതൃമാതാവിന്റെ മാല പണയം വെച്ച സ്ഥാപനത്തിലുമാണ് തെളിവെടുപ്പ് നടത്തിയത്. കടയുമടമകൾ പ്രതിയെ തിരിഞ്ഞെറിഞ്ഞു. ഇന്നലെ പിതൃമാതാവ് സൽമാബീവിയുടെ വീട്ടിലും അഫാന്റെ സ്വന്തം വീട്ടിലും എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.