Press Club Vartha

എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു

കോഴിക്കോട്: എംഡിഎംഎ പൊതി വിഴുങ്ങിയയാള്‍ മരിച്ചു. കോഴിക്കോട് മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. പോലീസിനെ കണ്ട് ഭയന്നാണ് ഇയാൾ പൊതി വിഴുങ്ങിയത്.

ഉടനടി താമരശ്ശേരി പൊലീസ് യുവാവിനെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. സിടി സ്കാൻ, എൻഡോസ്കോപ്പി പരിശോധനകളിലൂടെ ഷാനിദിന്റെ വയറിനുള്ളിൽ 2 ചെറിയ പ്ലാസ്റ്റിക് പൊതികൾ ഉണ്ടെന്ന് സ്ഥിരീകരിച്ചു.

വയറ്റിൽ കിടന്ന എം ഡി എം എ പൊതി പൊട്ടിയതാകാം മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം. ഇന്നലെയാണ് കേസുമായി ബന്ധപ്പെട്ട് ഇയ്യാടൻ ഷാനിദ് പൊലീസിന്റെ പിടിയിലാകുന്നത്. 130 ഗ്രാം എംഡിഎംഎ ഉണ്ടായിരുന്നുവെന്നാണ് വിവരം.

Share This Post
Exit mobile version