Press Club Vartha

താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ

മലപ്പുറം: താനൂരിലെ പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച യുവാവ് കസ്റ്റഡിയിൽ. എടവണ്ണ സ്വദേശി റഹിം അസ്‌ലത്തിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികളെ നാടുവിടാൻ സഹായിച്ചത് റഹിം അസ്ലമാണെന്നാണ് അന്വേഷണത്തിൽ നിന്ന് വ്യക്തമായത്.

ഇയാൾ ഇന്ന് രാവിലെ മുംബൈയിൽ നിന്നും നാട്ടിലെത്തിയിരുന്നു. നാട്ടിൽ നിന്നാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. ചോദ്യം ചെയ്യലിൽ പെൺകുട്ടികൾ നാടുവിട്ടതിൽ പങ്കുണ്ടെന്ന് വ്യക്തമായാൽ റഹിം അസ്ലത്തിനെ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് അറിയിച്ചു. നാടുവിട്ട രണ്ട് പെൺകുട്ടികളുടെയും സുഹൃത്താണ് റഹിം അസ്‌ലം. ഇൻസ്റ്റാഗ്രാം വഴിയാണ് ഇവർ സുഹൃത്തുകളായത്.

കഴിഞ്ഞ ബുധനാഴ്ചയായിരുന്നു പരീക്ഷ എഴുതാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നുമിറങ്ങിയ താനൂർ സ്വദേശികളായ അശ്വതിയേയും ഫാത്തിമയേയും കാണാതായത്. ഇന്ന് ഉച്ചയോടെ മുബൈയിൽ നിന്ന് പൊലീസ് കണ്ടെത്തിയ പെൺകുട്ടികളെ മലപ്പുറം താനൂരിലെത്തിക്കും.

Share This Post
Exit mobile version