Press Club Vartha

കണ്ണിൻ്റെ രക്തസമ്മർദ്ദം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ്

തിരുവനന്തപുരം: സൗജന്യ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. നാളെ (10/ 3/ 2025) തിങ്കൾ മുതൽ( 15/ 3 /2025) വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന ഗ്ലോക്കോമ നിർണയ ക്യാമ്പും അനുബന്ധ പരിശോധനകളും സൗജന്യമായി വർക്കല ജില്ലാ ആയുർവേദ ആശുപത്രിയിൽനിന്നും ലഭിക്കും. ലോക ഗ്ലോക്കോമ ദിനത്തിൻ്റെ ഭാഗമായി ഒരാഴ്ച നീണ്ടു നിൽക്കുന്ന ബോധവത്കരണ പരിപാടികളുടെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ഷർമദ് ഖാൻ ജില്ലാശുപത്രിയിൽ നിർവഹിക്കുന്നു.

തുടർന്ന് ശാലാക്യ ഡിപ്പാർട്ട്മെൻ്റ്ൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ബോധവൽക്കരണ ക്ലാസുകളും അത്യാധുനിക ഉപകരണമായ നോൺ കോൺടാക്ട് ടോണോമീറ്റർ അപ്ലനേഷൻ ടോണോമീറ്റർ എന്നിവയുടെ നൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് കണ്ണിനുള്ളിലെ പ്രഷറും നിർണയിക്കുന്നതാണ്.

വിവിധ കാരണങ്ങളാൽ കണ്ണിനുള്ളിൽ പ്രഷർ വർദ്ധിക്കുന്ന രോഗികളുടെ എണ്ണം വർദ്ധിച്ചു വരികയാണ്. ഇത് കാഴ്ച നശിക്കുന്നതിന് കാരണമാകും. എന്നാൽ ഇതിനെ കുറിച്ചുള്ള ധാരണ പൊതുജനങ്ങളിൽ കുറവാണ്. കൃത്യമായ ഇടവേളകളിൽ നേത്ര പരിശോധനയും കണ്ണിലെ പ്രഷർ പരിശോധനയും ആവശ്യവുമാണ്.

 ഹോസ്പിറ്റലിലെ നേത്ര, ഇ.എൻ.ടി വിഭാഗത്തിന്റെ കീഴിൽ സാധാരണക്കാരിലേക്ക് മികച്ച ചികിത്സ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വളരെ കുറഞ്ഞ നിരക്കിൽ ഡോ. ഐശ്വര്യ വി നായർ, ഡോ. സന്ദീപ് എസ് കുമാർ എന്നീ ഡോക്ടർമാരുടെ മേൽനോട്ടത്തിൽ വിവിധങ്ങളായ രോഗനിർണ്ണയവും ചികിത്സയും നടത്തിവരുന്നുണ്ട്. കമ്പ്യൂട്ടറൈസ്ഡ് കാഴ്ച പരിശോധന, ഡ്രൈ ഐ മാനേജ്മെൻറ്, ക്ഷാര കർമ്മം, മൂക്കിൽ ദശ വളർച്ച, ഡയബറ്റിക് റെറ്റിനോപ്പതി, മൈഗ്രയിൻ ചികിത്സ, അലർജി ചികിത്സകൾ ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റ്, കണ്ണിലെ പ്രഷർ നിർണ്ണയം തുടങ്ങിയവ വളരെ സൗജന്യ നിരക്കിൽ ഇവിടെ ചെയ്തു വരുന്നു.

Share This Post
Exit mobile version