Press Club Vartha

സിപിഐഎം സംസ്ഥാന സെക്രട്ടറിയായി എം വി ഗോവിന്ദന്‍ തുടരും

കൊല്ലം: സിപിഎം സംസ്ഥാന സെക്രട്ടറിയായി എം.വി. ഗോവിന്ദൻ തുടരും. സിപിഐഎം സംസ്ഥാന സമ്മേളനത്തിലാണ് എം വി ​ഗോവിന്ദനെ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുത്തത്. എം.വി. ഗോവിന്ദനെ സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

അതേസമയം, സംസ്ഥാന സമിതിയിലേക്ക് സമിതിയിലേക്ക് 17 പുതുമുഖങ്ങൾ‌ ഉൾപ്പെടെ 89 പേരെ തെരഞ്ഞെടുത്തു.ബിജു കണ്ടക്കൈ, ജോണ്‍ ബ്രിട്ടാസ് എംപി, എം രാജഗോപാല്‍, കെ റഫീഖ്, എം മഹബൂബ്, വി പി അനില്‍, കെ വി അബ്ദുള്‍ ഖാദര്‍, എം പ്രകാശന്‍ മാസ്റ്റര്‍, വി കെ സനോജ്, വി വസീഫ്, കെ ശാന്തകുമാരി, ആര്‍ ബിന്ദു, എം അനില്‍ കുമാര്‍, കെ പ്രസാദ്, പി ആര്‍ രഘുനാഥ്, എസ് ജയമോഹന്‍, ഡി കെ മുരളി എന്നിവരാണ് 89 അംഗ സംസ്ഥാന കമ്മിറ്റിയിലെ പുതുമുഖങ്ങള്‍.

ഇപി ജയരാജനും ടി.പി. രാമകൃഷ്ണനും സംസ്ഥാന കമ്മിറ്റിയിൽ തുടരും. പി കെ ശ്രീമതി, ആനാവൂര്‍ നാഗപ്പന്‍, എ കെ ബാലന്‍ എന്നിവര്‍ സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവായി. മന്ത്രി വീണാ ജോർജ്ജിനെ സംസ്ഥാന കമ്മിറ്റിയിൽ ക്ഷണിതാവായാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം സിപിഎം വിഭാ​ഗീയതയെ തുടർന്ന് സൂസൻ കോടി പുറത്തായി.

Share This Post
Exit mobile version