Press Club Vartha

കഴക്കൂട്ടത്ത് രാത്രിയിൽ വിദ്യാർത്ഥികൾ ഏറ്റുമുട്ടി 3 പേർക്ക് പരിക്ക്

കഴക്കൂട്ടം: കഴക്കൂട്ടം മുസ്ളീം പള്ളിക്ക് സമീപം  വിദ്യാ‌ത്ഥികൾ തമ്മിൽ ഏറ്റുമുട്ടി മൂന്നുപേർക്ക് പരിക്കേറ്റു. രാത്രി എട്ടുമണിയോടെയാണ് സംഭവം. കാര്യവട്ടം ഗവ. കൊളേജിലെ വിദ്യാർ‌ത്ഥികൾ തമ്മിലാണ് സംഘർഷം. ഈ കൊളേജിലെ റാംഗിംഗ് കേസുമായി ബന്ധപ്പെട്ട് നടപടി നേരിട്ട അനന്തനടക്കമാണ് മൂന്നുപേർക്ക് പരിക്കേറ്റത്. നോമ്പുതുറ ശേഷം പുറത്തിറങ്ങിയവരും അല്ലാത്തവരും തമ്മിലാണ് സംഘർഷം. മുൻവൈരാഗ്യമാകാം അക്രമത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ കേസെടുക്കുമെന്ന് കഴക്കൂട്ടം പൊലീസ് പറഞ്ഞു

Share This Post
Exit mobile version