
കൊല്ലം: പള്ളിവളപ്പിൽ സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തി. കൊല്ലത്താണ് സംഭവം നടന്നത്. ഇന്ന് രാവിലെയാണ് സ്യൂട്ട്കേസിനുള്ളിൽ അസ്ഥികൂടം കണ്ടെത്തിയത്. മനുഷ്യന്റെ അസ്ഥികൂടമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ അസ്ഥികളും ഇല്ലെന്നാണ് പോലീസ് പറയുന്നത്.
ശാരദാ മഠം സിഎസ്ഐ ദേവാലയത്തോട് ചേർന്നുള്ള സെമിത്തേരിയിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പൊതുറോഡിന് സമീപത്താണ് അസ്ഥികൂടം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
അസ്ഥികൂടം ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ്. ആരെങ്കിലും പെട്ടിയിലാക്കി ഉപേക്ഷിച്ചത് ആകാനാണ് സാധ്യതയെന്ന് സിറ്റി പൊലീസ് കമ്മീഷണർ കിരൺ നാരായണൻ ഐപിഎസ് വ്യക്തമാക്കി.