Press Club Vartha

ആറ്റുകാൽ പൊങ്കാല; സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി കേരള പൊലീസ്

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയ്ക്ക് നാളെ അവധി പ്രഖ്യാപിച്ചു. മുൻവർഷങ്ങളിലേതു പോലെ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും ആറ്റുകാൽ പൊങ്കാല ദിവസം വൈകുന്നേരം 6 മണി വരെ മദ്യനിരോധനം ജില്ലാ കളക്ടർ പ്രഖ്യാപിച്ചിട്ടുണ്ട്.

നാളെയാണ് പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല. പൊങ്കാലയുമായി ബന്ധപ്പെട്ട് കേരള പൊലീസ് സുരക്ഷാ നിർദേശങ്ങൾ പുറത്തിറക്കി.

ഭക്തജനങ്ങൾ മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമികരിക്കുക.

പൊലീസ് / ഫയർ ഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര

ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക.

പെട്രോൾ പമ്പുകൾ, ട്രാൻസ് ഫോർമറുകൾ എന്നിവയ്ക്ക് സമീപം അടുപ്പ് കത്തിക്കരുത്.

വസ്ത്രത്തിൻറെ തുമ്പ് അലക്ഷ്യമായി നിണ്ടുകിടക്കുന്നത് ഒഴിവാക്കുക.

അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണയോ മറ്റ് ദ്രവ ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക.

പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കാതിരിക്കുക.

കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിൽക്കുന്നതിന് അനുവദിക്കാതിരിക്കുക.

അത്യാവശ്യമുണ്ടായാൽ തി അണയ്ക്കുന്നതിന് സമീപത്തായി കുറച്ച് വെള്ളം കരുതുക.

പൊങ്കാലയ്ക്ക് ശേഷം അടുപ്പ് പൂർണമായി അണഞ്ഞ ശേഷം മാത്രം സ്‌ഥാനം വിട്ട് പോകുക.

അനുവദിച്ചിട്ടുള്ള പാർക്കിംഗ് ഏരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.

അടിയന്തിര സാഹചര്യങ്ങളിൽ 112ൽ ബന്ധപ്പെടുക.

Share This Post
Exit mobile version