
തിരുവനന്തപുരം: പാതി വില തട്ടിപ്പ് കേസിൽ സായ് ഗ്രാം ഗ്ലോബൽ ട്രസ്റ്റ് ചെയർമാൻ കെ.എൻ. ആനന്ദ് കുമാറിനെ റിമാൻഡ് ചെയ്തു. മൂവാറ്റുപുഴ സബ് ജയിലിലേക്കാണ് റിമാൻഡ് ചെയ്തത്. കോടതി ഇടക്കാല ജാമ്യം അനുവദിക്കാത്തതിനെ തുടർന്നാണ് റിമാൻഡ്.
തിരുവനന്തപുരം എ.സി.ജെ.എം കോടതിയാണ് ഈ മാസം 26 വരെ ആനന്ദകുമാറിനെ റിമാൻഡ് ചെയ്തത്. ആനന്ദ കുമാര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയാണ് മജിസ്‌ട്രേറ്റ് റിമാന്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആരോഗ‍്യ സ്ഥിതി ഭേദമായതിന് ശേഷമായിരിക്കും ജയിലിലേക്ക് മാറ്റുക.
മാത്രമല്ല തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ആനന്ദ കുമാറിന്റെ ചികിത്സ കാര്യങ്ങള്‍ ജയില്‍ സൂപ്രണ്ടിന് തീരുമാനിക്കാമെന്ന് മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കി. പകുതിവില തട്ടിപ്പ് കേസില്‍ ഇന്നലെയാണ് ആനന്ദ കുമാറിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.