Press Club Vartha

വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഗൃഹനാഥനെ വെട്ടിക്കൊന്നു. വർക്കല കരുനിലക്കോട് സ്വദേശിയായ സുനിൽദത്താണ് (57) വെട്ടേറ്റ് മരിച്ചത്. സുനിലിന്‍റെ സഹോദരി ഉഷാ കുമാരിക്കും വെട്ടേറ്റു. മൂന്നംഗ സംഘമാണ് ഇവരെ ആക്രമിച്ചത്.

ഉഷയ്ക്ക് തലയ്ക്കാണ് വെട്ടേറ്റത്. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. ഉഷാകുമാരിയുടെ ഭർത്താവ് ഷാനിയും സുഹൃത്തുക്കളായ മനുവും മറ്റൊരു യുവാവും ചേർന്നാണ് ആക്രമിച്ചത്. ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. ഇതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് കരുതുന്നത്.

Share This Post
Exit mobile version