
തിരുവനന്തപുരം: രണ്ടു സ്ത്രീകള്‍ ട്രെയിന്‍ തട്ടി മരിച്ചു. വർക്കല സ്വദേശി അമ്മു, അമ്മുവിന്‍റെ വളർത്തമ്മ കുമാരി എന്നിവരാണ് മരിച്ചത്. വർക്കലയിലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 8.30ഓടെയാണ് സംഭവം. അയന്തി വലിയമേലേതില്‍ ക്ഷേത്രത്തില്‍ പൊങ്കാല ചടങ്ങുകള്‍ക്ക് പോകുമ്പോഴായിരുന്നു അപകടം.
തിരുവനന്തപുരത്ത് നിന്നും കൊല്ലം ഭാഗത്തേക്ക് പോയ മാവേലി എക്‌സ്പ്രസ് ഇടിച്ചാണ് അപകടമുണ്ടായത്. അയന്തി പാലത്തിന് സമീപമായിരുന്നു അപകടം നടന്നത്. ഉടൻ തന്നെ പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങള്‍ ആശുപത്രിയിലേക്ക് മാറ്റി.