
കൊച്ചി: കളമശേരി ഗവ. പോളിടെക്നിക് കോളെജ് മെൻസ് ഹോസ്റ്റലിൽ നിന്നും രണ്ട് കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ഇന്നലെരാത്രി മുതൽ ആരംഭിച്ച റെയ്ഡ് ഇന്ന് പുലർച്ചെ വരെ നീണ്ടു. ഹോളി ആഘോഷങ്ങള്‍ക്കായി കോളേജ് ഹോസ്റ്റലിനുള്ളില്‍ ലഹരി സൂക്ഷിക്കുന്നുണ്ട് എന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.
സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായവരിൽ എസ് എഫ് ഐ നേതാവുമുണ്ട്. കരുനാഗപള്ളി സ്വദേശി അഭിരാജ് കോളേജ് യൂണിയൻ ജനറൽ സെക്രട്ടറിയാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. അഭിരാജിനെ കൂടാതെ മൂന്നാം വർഷ മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർത്ഥി ഹരിപ്പാട് സ്വദേശി ആദിത്യൻ, കുളത്തൂപ്പുഴ സ്വദേശി ആകാശ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കളമശേരി പൊലീസും ഡാൻസാഫ് ടീമും കഴിഞ്ഞ ദിവസം രാത്രി നടത്തിയ റെയ്ഡിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.
സംഘം റെയ്ഡിനായി ഹോസ്റ്റലിൽ എത്തുമ്പോൾ വിദ്യാർത്ഥികൾ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പായ്ക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നുവെന്ന് റെയ്ഡിന് നേതൃത്വം നൽകിയ കൊച്ചി നർക്കോട്ടിക് സെൽ എസിപി അബ്ദുൽസലാം പറഞ്ഞു. ഹോസ്റ്റൽ മുറിയിലെ ഷെൽഫിൽ പോളിത്തീൻ ബാഗിൽ സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു കഞ്ചാവ്. പോലീസ് കണ്ട വിദ്യാർഥികൾ ഓടി രക്ഷപ്പെട്ടു. ഇവരെ ഉടൻ തന്നെ കണ്ടെത്തുമെന്നും പോളയ അറിയിച്ചു.
കേസിൽ പിടിച്ചെടുത്ത കഞ്ചാവ് അളവിൽ കുറവായതിനാൽ ആദിത്യനെയും അഭിരാജിനെയും സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഞ്ചാവ് എത്തിച്ച് നൽകിയത് ആരെന്ന് കണ്ടെത്താനും പൊലീസ് അന്വേഷണം ആരംഭിച്ചു.