Press Club Vartha

പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങളോട് കേരള ബാങ്ക് കാണിക്കുന്ന അവഗണനയിലും,സഹകരണ മേഖലയിലെ സർക്കാരിൻറെ ജനാധിപത്യവിരുദ്ധ നയങ്ങൾക്കും എതിരെ സഹകരണ ജനാധിപത്യ വേദി തിരുവനന്തപുരം താലൂക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഡിസിസി പ്രസിഡൻറ് പാലോട് രവി ഉദ്ഘാടനം ചെയ്തു.പ്രാഥമിക സഹകരണ സംഘങ്ങളുടെ നട്ടെല്ലൊടിക്കുന്ന നയമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്ന് പാലോട് രവി കുറ്റപ്പെടുത്തി.

തകരുന്ന സഹകരണ മേഖലയെ വീണ്ടെടുക്കുന്നതിനു പകരം സഹകരണ സംഘങ്ങളെ കൂടുതൽ പ്രതിസന്ധികളിലേക്ക് തള്ളിയിടുന്നു. സഹകരണ മേഖലയെ സംരക്ഷിക്കാനോ ശക്തിപ്പെടുത്താനോ ഉള്ള ഒരു നിർദ്ദേശവും മുഖ്യമന്ത്രിയോ സർക്കാരോ മുന്നോട്ടു വച്ചിട്ടില്ലെന്ന് പാലോട് രവി പറഞ്ഞു.

കാർഷിക കടാശ്വാസ കമ്മീഷൻ എഴുതിത്തള്ളിയ ആയിരത്തിലധികം കോടി രൂപ തിരികെ ലഭിച്ചിട്ടില്ല. നിക്ഷേപ സമാഹരണ മാസത്തിൽ നിക്ഷേപകരെ ആകർഷിക്കാൻ ചെറിയ വർദ്ധന പോലും ഗവർമെൻറ് പ്രഖ്യാപിച്ചിട്ടില്ല. സംഘങ്ങൾ കടമെടുത്തു നൽകിയിരിക്കുന്ന വായ്പകളുടെ തിരിച്ചടവിന് ഈടായി നൽകിയിരിക്കുന്ന അഞ്ചു സെന്ററും വീടും ഉള്ളവരെ നിയമനടപടികളിൽ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ മേഖലയെ ഗുരുതരമായ പ്രതിസന്ധിയിൽ ആക്കിയിരിക്കുന്നതായി പാലോട് രവി ആരോപിച്ചു.

താലൂക്ക് പ്രസിഡൻറ് ആർ പുരുഷോത്തമൻ നായർ അധ്യക്ഷത വഹിച്ചു. ഡോ എസ് എസ് ലാൽ, ജോൺ വിനേഷ്യസ്, ആറ്റിപ്ര അനിൽ, അണിയൂർ പ്രസന്നകുമാർ, എം മുനീർ, എഫ് ജെഫേഴ്സൺ, ചെറുവക്കൽ പത്മകുമാർ, എം എസ് അനിൽ, നാദിറ സുരേഷ്, കടകംപള്ളി ഹരിദാസ്, കുമാരപുരം രാജേഷ്, കെ എസ് അജിത് കുമാർ, വട്ടിയൂർക്കാവ് ശ്രീകുമാർ, എം എസ് നൗഷാദ്, പള്ളിപ്പുറം മുരളീധരൻ, ജോസ് നിക്കോളാസ്, ചെക്കാലമുക്ക് മോഹനൻ, ചന്തവിള മുരളി, സുരേന്ദ്രൻ നായർ, വി ആർ വിനോദ്, ആൻറണി ആൽബർട്ട്, എ ആർ സജി, പൗണ്ട്കടവ് ഷമ്മി, സുശീല, ജി ജയചന്ദ്രൻ, ഇബ്രാഹിം കുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു.

Share This Post
Exit mobile version