Press Club Vartha

ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു

കൊല്ലം: ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ആണ് കൊല്ലപ്പെട്ടത്. കാറിലെത്തിയ സംഘമാണ് ഫെബിനെ ആക്രമിച്ചതെന്നാണ് വിവരം.

ആക്രമണത്തിനിടെ ഫെബിന്റെ പിതാവിനും കുത്തേറ്റു. ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം ഫാത്തിമ മാതാ കോളേജിൽ രണ്ടാം വർഷ ബി സി എ വിദ്യാർത്ഥിയാണ് മരിച്ച ഫെബിൻ. പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

അതേസമയം പ്രതി സഞ്ചരിച്ച കാർ കടപ്പാക്കടയിലെ റെയിൽവേ പാളത്തിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തു.

 

 

Share This Post
Exit mobile version