
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയെ മകൻ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം പള്ളിക്കലിലാണ് സംഭവം നടന്നത്. കിടപ്പു രോഗിയായ 72 കാരിയെ 45 കാരനായ മകൻ ബലാത്സംഗം ചെയ്തതായാണ് പരാതിയിൽ പറയുന്നത്.
വീട്ടിൽ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു സംഭവം. സംഭവത്തിൽ സംഭവത്തിൽ 72കാരിയുടെ മകളുടെ പരാതിയിൽ പള്ളിക്കൽ പൊലീസ് കേസെടുത്തു. ഞായറാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. മദ്യ ലഹരിയിലെത്തിയ 45 കാരൻ അമ്മയെ പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അമ്മയെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.