Press Club Vartha

2023 മുതൽ തുടർച്ചയായി സഹോദരിമാരെ പീഡിപ്പിച്ചു; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി: എറണാകുളം കുറുപ്പുംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ. കുട്ടികളുടെ അമ്മയുടെ സുഹൃത്തായ അയ്യമ്പുഴ സ്വദേശി ധനേഷിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.

പത്തും പന്ത്രണ്ടും വയസുള്ള കുട്ടികളാണ് പീഡനത്തിന് ഇരയായത്. രണ്ടു വർഷത്തോളമാണ് കുട്ടികളെ ഇയാൾ പീഡിപ്പിച്ചത്. കുട്ടികളുടെ അമ്മയുമായി ഉണ്ടായിരുന്ന സൗഹൃദം മുതലെടുത്തായിരുന്നു പീഡനം. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് സംഭവം പുറത്തറിയുന്നത്.

പീഡനവിവരം കുട്ടികൾ അമ്മയോട് പറഞ്ഞിരുന്നു. എന്നാൽ ‘അമ്മ ഇക്കാര്യം മറച്ചുവയ്ക്കുകയായിരുന്നു എന്നാണ് വിവരം. മൂന്ന് വർഷം മുൻപായിരുന്നു പെൺകുട്ടികളുടെ അച്ഛൻ മരണപ്പെടുന്നത്. അതിനു ശേഷമാണ് പെൺകുട്ടികളുടെ ‘അമ്മ പ്രതിയുടെ അടുപ്പത്തിലാകുന്നത്‌. ടാക്സി ഡ്രൈവറായ ധനേഷ് കഴിഞ്ഞ രണ്ട് വർഷമായി പെൺകുട്ടികളുടെ വീട്ടിലെ സ്ഥിരം സന്ദർശകനാണ്. ഇയാള്‍ വീട്ടിൽ കുട്ടികളുടെ അമ്മയില്ലാത്ത സമയത്താണ് പല തവണ അതിക്രമം കാണിച്ചത്. സ്കൂൾ അധികൃതർ നൽകിയ പരാതിയിൽ കുറുപ്പുംപടി പൊലീസ് കേസ് രജിസ്റ്റർ പ്രതിയെ പിടികൂടി.

Share This Post
Exit mobile version