Press Club Vartha

മുതലപ്പൊഴി അവകാശ സംരക്ഷണ സമിതി യോഗം ശനിയാഴ്ച

തിരുവനന്തപുരം: മുതലപ്പൊഴിയിൽ മണൽ തിട്ട ചൊവാഴ്ച മുതൽ നീക്കം ചെയ്യുമെന്ന ഫിഷറീസ് സെക്രട്ടറിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടാൽ തുടർസമരങ്ങൾ ചർച്ച ചെയ്യാൻ നാളെ രാവിലെ 11 മണിക്ക് താഴമ്പള്ളി ഇടവകയിൽ സമര സമിതി നേതാക്കൾ യോഗം ചേരും.

പൊഴിമുഖത്ത് മണൽ തിട്ട രൂപപ്പെട്ട് മത്സ്യബന്ധനം നിലച്ചതോടെ മത്സ്യ തൊഴിലാളികൾ കഴിഞ്ഞ ദിവസം പ്രതിഷേധം ശക്തമാക്കിയിരുന്നു. ഈ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ചക്കുള്ളിൽ ഡ്രഡ്ജറെത്തിച്ച് മണൽ നീക്കം ആരംഭിക്കുമെന്ന ഫിഷറീസ് സെക്രട്ടറി അബ്ദുൽ നാസർ IAS സമരക്കാർക്ക് ഉറപ്പു നൽകി സമരം അവസാനിപ്പിച്ചിരുന്നു. മുതലപ്പൊഴി വഴി മത്സ്യബന്ധനത്തിന് അപകട സാഹചര്യമാണെന്നും സ്ഥിതി തുടർന്നാൽ മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യമാണെന്നും മത്സ്യത്തൊഴിലാളികൾ സെക്രട്ടറിയോട് വിവരിക്കുകയും കാലവർഷം ആരംഭിക്കാൻ മാസങ്ങൾ ശേഷിക്കേ മണൽ നീക്കം വേഗത്തിലാക്കണമെന്ന് മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങൾ കേട്ട സെക്രട്ടറി ഡ്രജ്ജിങ് പ്രവർത്തികൾ ദിവസങ്ങൾക്കുള്ളിൽ ആരംഭിക്കുമെന്ന് സമരക്കാർക്ക് ഉറപ്പ് നൽകി. മുതലപ്പൊഴിയിലെ സാഹചര്യം കണക്കിലെടുത്ത് അടിയന്തരമായി ചേറ്റുവയിൽ നിന്നും ഡ്രഡ്ഞ്ചർ എത്തിക്കാനും ഓഴ്ചക്കുള്ളിൽ തൂത്തുക്കുടിയിൽ നിന്നും സോയിൽ ബൈപ്പാസറും എത്തിക്കുമെന്നും അറിയിച്ചു.

ചൊവാഴ്ചയോടെ മണൽ നീക്കുന്ന പ്രവർത്തനങ്ങളാരംഭിച്ച് ഒന്നര മാസത്തിനുള്ളിൽ ഹാർബർ സുരക്ഷിതമാക്കുമെന്ന് ഫിഷറീസ് സെക്രടറി ഉറപ്പ് നൽകി. ഇതോടെയാണ് സമരം അവസാനിപ്പിച്ചത്.

എന്നാൽ സെക്രട്ടറിയുടെ ഉറപ്പ് ലംഘിക്കപ്പെട്ടാൽ തുടർസമരങ്ങൾ ചർച്ച ചെയ്യാൻ വേണ്ടിയാണ് സമര സമിതി നേതാക്കൾ നാളെ യോഗം ചേരുന്നത്.

Share This Post
Exit mobile version