Press Club Vartha

ഭിന്നശേഷി നിയമന വിവേചനം ; തെരുവിലും നിയമപരമായും നേരിടും: കെ.എസ്.ടി.യു

ആറ്റിങ്ങൽ : ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കുന്നത് എൻ.എസ്.എസിന്റെ മാനേജ്മെൻ്റിന് കീഴിലുള്ള അധ്യാപകരിൽ മാത്രമായി പരിമിതപ്പെടുത്തിയ സർക്കാരിൻറെ വിവേചനപരമായ തീരുമാനം തെരുവിലും, നിയമപരമായും നേരിടുമെന്ന് കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (കെ.എസ്.ടി.യു) തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ പ്രഖ്യാപിച്ചു.

ആറ്റിങ്ങൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധ സംഗമം ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ആറ്റിങ്ങൽ നിയോജക മണ്ഡലം പ്രസിഡന്റ് നഹാസ് ആലംകോട് ഉദ്ഘാടനം ചെയ്തു.

കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് ജമീൽ പാലാംകോണം അധ്യക്ഷനായി. കെ.എസ്‌.ടി.യു സംസ്ഥാന സെക്രട്ടറി പ്രകാശ് പോരേടം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.ജിജുമോൻ പ്രമേയ പ്രഭാഷണം നടത്തി.

ഇന്ത്യൻ യൂണിയൻ മുസ്‌ലിംലീഗ് ആറ്റിങ്ങൽ മണ്ഡലം സെക്രട്ടറി ഷാജു ആലംകോട്, സ്വതന്ത്ര കർഷക സംഘം ആറ്റിങ്ങൽ മണ്ഡലം പ്രസിഡൻറ് ഷൗക്കത്തലി, കെ.എസ്‌.ടി.യു ജില്ലാ ജനറൽ സെക്രട്ടറി ഷുഹൈബ് തോന്നയ്ക്കൽ, ജില്ലാ ട്രഷറർ ഹാഷിം മേലഴികം, ജില്ലാ അസോസിയേറ്റ് ജനറൽ സെക്രട്ടറി അബ്ദുള്ള പാങ്ങോട്, ജില്ലാ ഭാരവാഹികളായ മുനീർ കൂരവിള, സൽമ.എച്ച് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഷമീറ, സുന്ദർ ലാൽ എന്നിവർ സംസാരിച്ചു.

 

Share This Post
Exit mobile version