Press Club Vartha

തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികൾ ആശുപത്രിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം ശിശുക്ഷേമ സമിതിയിലെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ജലദോഷവും മൂലം ആറു കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നലെയും ഇന്നുമായാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

അതേസമയം ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് പുറത്തുവരുന്ന വിവരം. ശിശുക്ഷേമ സമിതിയിലെ അഞ്ചരമാസം പ്രായമുളള ഒരു കുട്ടി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. കുട്ടി മരിച്ചത് ഇൻഫെക്ഷൻ ബാധിച്ചാണെന്ന് ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപി വ്യക്തമാക്കി.

നിലവിൽ ആറു കുട്ടികളാണ് ആശുപത്രിയിലുള്ളത്. ശ്വാസതടസ്സം കാരണമാണ് കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

Share This Post
Exit mobile version