Press Club Vartha

മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി

മലപ്പുറം: മലപ്പുറത്ത് ലഹരി സംഘത്തിലുള്ള 9 പേര്‍ക്ക് എച്ച്‌ഐവി. വളാഞ്ചേരിയിലാണ് സംഭവം. ഒരു സംഘത്തിലെ ഒമ്പത് പേർക്കാണ് എച്ച്ഐവി സ്ഥിരീകരിച്ചത്. ഒരേ സിറിഞ്ച് ഉപയോഗിച്ചാണ് ഇവരെല്ലാം ലഹരി കുത്തിവച്ചിരുന്നത്. ഇതാണ് രോഗബാധ പകരാന്‍ കാരണമായതെന്നാണ് ഡിഎംഒ അറിയിക്കുന്നത്.

കേരള എയ്ഡ്സ് സൊസൈറ്റി നടത്തിയ സ്ക്രീനിംഗിൽ ആണ് എച്ച്ഐവി ബാധ കണ്ടെത്തിയത്. ആദ്യം ഒരാളിലാണ് രോഗബാധ കണ്ടെത്തിയത്. തുടർന്ന് ഇയാളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഘത്തിലെ മറ്റുള്ളവർക്കും രോഗബാധ സ്ഥിതീകരിച്ചത്. ഇതിൽ മൂന്ന് പേർ ഇതര സംസ്ഥാന തൊഴിലാളികളാണ്.

Share This Post
Exit mobile version