
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിവൈഎഫ്ഐ നേതാവിന് കുത്തേറ്റു. ഡിവൈഎഫ്ഐ കുമാരപുരം മേഖല പൊതുജനം യൂണിറ്റ് സെക്രട്ടറി പ്രവീൺ ജി ജെയെയാണ് ലഹരി മാഫിയ സംഘം ആക്രമിച്ചത്.ഇന്നലെ രാത്രിയാണ് സംഭവമുണ്ടായത്.
പ്രവീൺ ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയ ശേഷമാണ് ആക്രമണം നടന്നത്. മദ്യപാനസംഘത്തെ ചോദ്യം ചെയ്തപ്പോഴാണ് ആക്രമിക്കപ്പെട്ടത്. ജോലി കഴിഞ്ഞ് വീട്ടിൽ എത്തിയ പ്രവീണിന്റെ വീടിന് മുന്നിൽ ലഹരി ഉപയോഗിച്ച് അസഭ്യം പറയുകയും കുട്ടികളെ അടക്കം ലഹരി സംഘം മർദിക്കുകയും ചെയ്തു.
ഇതു ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് കലാശിച്ചത്. സ്ക്രൂ ഡ്രൈവർ ഉപയോഗിച്ച് കഴുത്തിനും തലയിലും കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് ഒരാളെ കസ്റ്റഡിയിലെടുത്തു.