Press Club Vartha

ഓട്ടോറിക്ഷ ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു

കഴക്കൂട്ടം: തീരദേശ പാതയിൽ സെൻ്റ് ആൻഡ്രൂസിൽ വാഹനാപകടം കാൽ നടയാത്രക്കാരൻ ഓട്ടോ ഇടിച്ചു മരിച്ചു. ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക് കാൽനട യാത്രക്കാരനായ പുത്തൻതോപ്പ് സ്വദേശി ജോബ് പെരേര (71) ആണ് മരിച്ചത് രാത്രി ഒൻപതരയോടെ സെൻ്റ് ആൻഡ്രൂസ് ജംഗ്ഷനു സമീപമാണ് അപകടം

ഓവർടേക്ക് ചെയ്ത് വന്ന ബൈക്കിലിടിക്കാതിരിക്കാൻ വെട്ടി ഒഴിച്ച ഓട്ടോ റോഡരികിലൂടെ പോവുകയായിരുന്ന ജോബിനെ ഇടിക്കുകയായിരുന്നു തുടർന്ന് നിയന്ത്രണം വിട്ട ഓട്ടോ സമീപത്തെ മതിലിലിടിച്ച് ഡ്രൈവർ ഓട്ടോയിൽ കുടുങ്ങി കഴക്കൂട്ടത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേനയും കഠിനംകുളം പോലീസും ചേർന്നാണ് ഗുതുതരമായി കാൽ ഒടിഞ്ഞ് ഓട്ടോക്കുള്ളിൽ കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തിയത് റോഡ് വശത്തുകൂടി വീട്ടിലേക്ക് പോവുകയായിരുന്നു ജോബ് പെരേര ജോബിനെ ഉടൻ തന്നെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു

ഓട്ടോ ഡ്രൈവർ വെട്ടുതുറ സ്വദേശി രാജുവിൻ്റെ കാലിന് ഗുരുതരമായ പരിക്കാണ് കഠിനംകുളം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു

Share This Post
Exit mobile version