Press Club Vartha

17 അല്ല, എമ്പുരാനിൽ 24 വെട്ട്; സുരേഷ് ഗോപിക്കും വെട്ട്

EMPURAN

തിരുവനന്തപുരം: എമ്പുരാന്റെ റീ എഡിറ്റിംഗ് സെൻസർ രേഖ പുറത്ത്. 17 വെട്ടുകൾക്ക് പകരം 24 വെട്ടുകളാണ് പുതിയ പതിപ്പിൽ. വില്ലൻ കഥാപാത്രമായ ബൽരാജ് ബജ്‌രംഗിയുടെ പേര് ബൽദേവ് എന്ന് മാറ്റി. നന്ദി കാർഡിൽ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരും ഒഴിവാക്കി. പേര് ഒഴിവാക്കാൻ സുരേഷ് ഗോപി ആവശ്യപ്പെട്ടിരുന്നു. മതചിഹ്നങ്ങളുടെ പശ്ചാലത്തിൽ വാഹനം കടന്നു പോകുന്ന സീൻ, പ്രധാന വില്ലൻ കഥാപാത്രവും സഹവില്ലൻ കഥാപാത്രവുമായുള്ള
സംഭാഷണം എന്നിവ ഒഴിവാക്കി. സിസിനിമയി എൻ ഐ എയെ കുറിച്ചുള്ള പരാമർശം മ്യൂട്ട് ചെ യ്യുകയും കാറിലെ ബോർഡ് ഒഴിവാക്കുകയും ചെയ്തു.

സിനിമയുടെ തുടക്കത്തിലുല്ല സ്ത്രീകൾക്കെതിരായ അതിക്രമ സീനുകളും മൃതദേഹത്തിന്റെയും സംഘര്ഷത്തിന്റെയും ദൃശ്യങ്ങളും ഒഴിവാക്കി. നടൻ നന്ദുവിന്റെ ചില ഡയലോഗുകളും ഒഴിവാക്കി. പൃഥ്വിരാജിന്റെ കുട്ടിക്കാലത്ത് നിന്നുള്ള ചില സീനുകളും വെട്ടി.

ഗുജ്‌റാത്ത് കലാപം പശ്ചാത്തലമായതിന്റെ പേരിൽ വലത് സൈബർ ഇടങ്ങളിൽ നിന്നും സംഘടനകളിൽ നിന്ന് വ്യാപക പ്രതിഷേധം ഉണ്ടയതിനെ തുടർന്നാണ് സിനിമ വെട്ടിയത്.

Share This Post
Exit mobile version