Press Club Vartha

നിർമിത ബുദ്ധിയുടെ അനന്ത സാധ്യതകൾ; ആറ്റിങ്ങൽ ജ്യോതിസ് സെൻട്രൽ സ്‌കൂൾ വേദിയാകുന്നു

ആറ്റിങ്ങൽ മണ്ണൂർഭാഗം ജ്യോതിസ് സെൻട്രൽ സ്‌കൂൾ നിർമിത ബുദ്ധിയുടെ അനന്തസാധ്യതകൾ ( എ.ഐ.കോണ്‍ഫ്‌ളുവന്‍സ്)  അനാവരണം ചെയ്‌തു കൊണ്ടുള്ള സത്സംഗമത്തിന് വേദിയാകുന്നു. ഏപ്രിൽ 5 (ശനി), 6 (ഞായർ) തീയതികളിലായി രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെ നടക്കുന്ന ഈ ബൗദ്ധിക വിസ്ഫോടനത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, സൈബർ സുരക്ഷ സ്പോർട്സ്, സംഗീതം, സിനിമ തുടങ്ങി ഇരുപതോളം മേഖലകളിലെ എ ഐ സാധ്യതകളെക്കുറിച്ച് അതാത് മേഖലകളിൽ പ്രാഗല്‌ഭ്യം നേടിയ മഹാപ്രതിഭകൾ സംസാരിക്കുന്നു.

ഉദ്ഘാടനം നാളെ കേരള സംസ്ഥാന ട്രാൻസ്‌പോർട്ട് കമ്മീഷണർ നാഗരാജു ഐ.പി.എസ്. നിർവ്വഹിക്കും. സമാപന സെഷനിൽ തിരുവന്തപുരം ജില്ലാ കളക്ടർ അനുകുമാരി ഐ.എ.എസ്. വിദ്യാർത്ഥികളുമായി സംവദിക്കുകയും പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്ക​റ്റ് വിതരണവും നിർവ്വഹിക്കുന്നതാണ്.

പുതുതലമുറയ്ക്ക് കൃത്യമായ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന എ ഐ കോൺ ഫ്ളുവൻസിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്‌ത്‌ പങ്കെടുക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് : 96331 53149

 

Share This Post
Exit mobile version