Press Club Vartha

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ തലശ്ശേരി പൊലീസ് സ്റ്റേഷനിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. സിവിൽ പൊലീസ് ഓഫീസർ സുബിന്റെ കയ്യിൽ നിന്നാണ് അബദ്ധത്തിൽ വെടിപൊട്ടിയത്.

താഴെ വീണ തോക്കിനെ എടുക്കുമ്പോഴായിരുന്നു വെടി പൊട്ടിയത്. വടികൊണ്ട് തറയിലെ സിമന്റ് ഇളകി തെറിച്ച് ആണ് പൊലീസ് ഉദ്യോഗസ്ഥ ലിജിഷയ്ക്ക് പരിക്കേറ്റത്. ഇവർ സ്വകര്യ ആശുപത്രിയിൽ ചികിത്സ തേടി. അശ്രദ്ധമായി തോക്ക് കൈകാര്യം ചെയ്തതിന് സിപിഒ സുബിനെ സിറ്റി പോലീസ് കംമീഷണർ സസ്‌പെൻഡ് ചെയ്തു.

Share This Post
Exit mobile version