Press Club Vartha

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

prithviraj sukumaran

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ ചിത്രങ്ങളുടെ പ്രതിഫല വിവരങ്ങൾ നൽകാനാണ് നോട്ടീസ് നൽകിയത്. സിനിമകളുടെ പ്രതിഫല വിവരങ്ങൾ വ്യക്തമാക്കാൻ നോട്ടീസിൽ ആവശ്യപ്പെട്ടു. എമ്പുരാൻ സിനിമ വിവാദവുമായി നോട്ടീസിന് ബന്ധമില്ലെന്ന് ആദായ നികുതി വകുപ്പ് അധികൃതർ വയ്ക്തമാക്കി.

പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, ലിസ്റ്റിൻ സ്റ്റീഫൻ എന്നിവരുടെ ഓഫീസുകളിൽ 2022ൽ ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. ഇതിന്റെ ഭാഗമായുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത് എന്നാണു വിവരം. എമ്പുരാൻ സിനിയുടെ നിർമ്മാതാവും പ്രമുഖ വ്യവസിയുമായ ഗോകുലം ഗോപാലനെ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫീസുകളിൽ റെയ്‌ഡും നടന്നിരുന്നു.

Share This Post
Exit mobile version