Press Club Vartha

ലോകത്തെ ഏറ്റവും വലുതിൽ ഒന്ന്; MSC തുർക്കി വിഴിഞ്ഞത്ത്

VIZHINJAM

വിഴിഞ്ഞത്ത് എത്തിയ MSC തുർക്കി

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ കണ്ടൈനർ കപ്പലുകളിൽ ഒന്നായ MSC തുർക്കി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് എത്തി. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിലെ ഒരു തുറമുഖത്ത് ഈ കപ്പൽ ഭീമൻ ബർത്ത് ചെയ്യുന്നത്. കപ്പലിനെ തുറമുഖ അധികൃതർ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു. ഇന്നലെ ഉച്ചയോടെയാണു കപ്പൽ പുറംകടലില്‍ എത്തിയത്. എന്നാൽ ഇതിലേക്കു കയറ്റേണ്ട കണ്ടെയ്‌നറുകളുമായി വന്ന രണ്ടു ഫീഡര്‍ കപ്പലുകളെ ആദ്യം ബെര്‍ത്തിലേക്ക് എത്തിക്കാനുള്ള നിര്‍ദേശത്തെ തുടര്‍ന്നു MSC തുര്‍ക്കിയുടെ ബെര്‍ത്തിങ് ഇന്നത്തേക്കു മാറ്റുകയായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്രകൃതി സൗഹൃദ ചരക്ക് കപ്പൽ കൂടിയാണ് തുർക്കി. 399.9 മീറ്റര്‍ നീളവും 61.3 മീറ്റര്‍ വീതിയും 33.5 മീറ്റര്‍ ആഴവുമുള്ള ഈ കപ്പല്‍, ഏകദേശം 24,346 സ്റ്റാന്‍ഡേഡ് കണ്ടെയ്‌നറുകള്‍ വഹിക്കാന്‍ ശേഷിയുള്ളതാണ്. 1995 മുതലാണ് കപ്പൽ ലോകത്ത് വിവിധ ഭാഗങ്ങളിൽ ചരക്കുകൾ എത്തിച്ച് തുടങ്ങിയത്.

Share This Post
Exit mobile version