Press Club Vartha

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ ഡോ ശൂരനാട് രാജശേഖരൻ അന്തരിച്ചു. 75 വയസ്സായിരുന്നു. അർബുദ ബാധിതനായി ചികിത്സയിലിരിക്കെ പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വീക്ഷണം പത്രത്തിൻ്റെ മാനേജിങ് എഡിറ്റർ കൂടിയായിരുന്നു രാജശേഖരൻ. മൃതദേഹം കൊല്ലം ചത്തന്നൂറിലെ വീട്ടുവളപ്പിൽ വൈകിട്ട് അഞ്ചിന് സംസ്കരിക്കും.

Share This Post
Exit mobile version