Press Club Vartha

എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം

തിരുവനന്തപുരം: എസ് എഫ് ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റിന്റെ വീടിന് നേരെ ആക്രമണം. കടകംപള്ളി സ്വദേശിയായ നന്ദന്റെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇത് മൂന്നാം തവണയാണ് ആക്രമണം നടന്നതെന്നാണ് പരാതിയിൽ പറയുന്നത്.

രണ്ടു പേരാണ് വീട്ടിൽ അതിക്രമിച്ച് കയറി തന്നെ ആക്രമിച്ചതെന്ന് നന്ദൻ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. അക്രമികൾ നന്ദന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്തു.

ഇന്നലെ രാത്രിയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ നന്ദനും തലയ്ക്കും നട്ടെല്ലിനും പരിക്കേറ്റു. ഉടൻ തന്നെ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share This Post
Exit mobile version