Press Club Vartha

അന്താരാഷ്ട്ര സർഫിം​ഗ് ഫെസ്റ്റിവൽ: ആദ്യ റൗണ്ട് മത്സരങ്ങൾ അവസാനിച്ചു

തിരുവനന്തപുരം: വർക്കലയിലെ ഇടവ, വെറ്റക്കട ബീച്ചുകളിൽ നടക്കുന്ന അന്താരാഷ്ട്ര സർഫിംഗ് മത്സരങ്ങൾ ആ വേശകരമായി പുരോഗമിക്കുകയാണ്. അഞ്ച് കാറ്റഗറികളിലായി നടക്കുന്ന മത്സരങ്ങളുടെ പ്രാഥമിക റൗണ്ടുകൾ അവസാനിച്ചു.

പുരുഷന്മാരുടെ സെമി ഫൈനൽ മത്സരങ്ങളും മറ്റ് വിഭാഗങ്ങളുടെ ഫൈനൽ മത്സരങ്ങളും നാളെ (ഏപ്രിൽ 13) ന് നടക്കും. ഇന്ത്യയ്ക്കകത്തും പുറത്തു നിന്നുമുള്ള 60 സർഫിംഗ് അത്‌ലറ്റുകളാണ് മത്സരങ്ങളിൽ പങ്കെടുക്കുന്നത്. ഫെസ്റ്റിവൽ നാളെ (ഏപ്രിൽ 13 ) ന് സമാപിക്കും.

Share This Post
Exit mobile version