Press Club Vartha

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെ കെ രാഗേഷ്

കണ്ണൂർ: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി കെകെ രാഗേഷ്. രാവിലെ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് കെ കെ രാഗേഷിനെ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. നിലവിലെ ജില്ലാ സെക്രട്ടറി എം.വി ജയരാജനെ സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉൾപ്പെടുത്തിയിരുന്നു. ഇതേ തുടർന്നാണ് പുതിയ സെക്രട്ടറി തെരഞ്ഞെടുത്തത്.

മുഖ‍്യമന്ത്രി പിണറായി വിജയൻ, എം.വി. ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്ത പാർട്ടി ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. നിലവിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയും അഖിലേന്ത്യാ കിസാൻ സഭയുടെ ജോയിന്റ് സെക്രട്ടറിയുമാണ് കെ കെ രാഗേഷ്. ഇതോടെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ചുമതലയിൽ നിന്ന് രാഗേഷ് മാറും.

Share This Post
Exit mobile version