
തിരുവനന്തപുരം: മണൽ നീക്കത്തെ മുതലപ്പോഴി അഴിമുഖം മൂടിയ സംഭവത്തിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ ഔദ്യോഗിക വസതി ഉപരോധിച്ച് കോൺഗ്രസ്. മേനംകുളം , കഠിനംകുളം , അഴൂർ , പെരുംകുഴി മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിലാണ് ഉപരോധസമരം നടന്നത്.
കഴിഞ്ഞ മൂന്നുമാസമായി മുതലപ്പൊഴിയിൽ അടിഞ്ഞു കൂടിയ മണൽ നീക്കം ചെയ്യുന്നതിനായി നിരവധി പ്രതിഷേധ പരിപാടികൾ നടന്നിട്ടും സർക്കാർ ഇതുവരെ ഇതുവരെ ഉചിതമായ നടപടി സ്വീകരിച്ചിട്ടില്ല.
അടിയന്തിരമായി നേവിയുടെ സഹായം തേടി ഡ്രെജ്ജിങ് വെസ്സൽ കൊണ്ടുവരുകയോ ഡ്രെജ്ജിങ് കോർപറേഷൻ ഒഫ് ഇന്ത്യയുടെ ഉടമസ്ഥതയിലുള്ള DCI ഗോദാവരി എന്ന ഡ്രെജ്ജിങ് വെസ്സൽ കൊച്ചിയിൽ നിന്നും കൊണ്ടുവരുകയോ വേണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ S കൃഷ്ണകുമാർ സമരം ഉദ്ഘാടനം ചെയ്തു . കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ അഡ്വ എച്ച് പി ഹാരിസൺ , A R നിസാർ , കഠിനംകുളം ജോയി യൂത്ത് കോൺഗ്രസ് സംസ്ഥന സെക്രട്ടറി മനോജ് മോഹൻ , മഹിളാകോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഓമന ,DKTF നേതാവ് മാടൻവിള നൗഷാദ് , ദളിത് കോൺഗ്രസ് ജില്ലാ സെക്രട്ടറി S K സുജി സുജി , തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. നിരവധി പ്രവർത്തകരെ പോലീസ് അറസ്റ് ചെയ്തു നീക്കി.