
തിരുവനന്തപുരം: എഡിജിപി എംആര്‍ അജിത് കുമാര്‍ കുറ്റവിമുക്തന്‍. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് എ ഡി ജെ പിയെ കുറ്റവിമുക്തനാക്കിയത്. അജിത്കുമാറിനെ കുറ്റവിമുക്തനാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.
പിവി അൻവര്‍ ആയിരുന്നു അജിത്കുമാറിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചത്. കവടിയാറിലെ ആഡംബര വീട് നിര്‍മ്മാണം ഉള്‍പ്പടെ നിരവധി സാമ്പത്തിക ഇടപാടുകളിൽ അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെ വിജിലൻസ് അന്വേഷണം നടത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് കൈമാറിയത്.
അന്വേഷണത്തിൽ അജിത് കുമാറിന് അനധികൃത സ്വത്ത് സമ്പാദനം ഇല്ലെന്നായിരുന്നു വിജിലൻസ് ഡയറക്ടറുടെ റിപ്പോർട്ട്. വീട് നിര്‍മ്മാണം, ഫ്‌ളാറ്റ് വാങ്ങല്‍, സ്വര്‍ണ്ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയതായി കണ്ടെത്താനായില്ലെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.