
തിരുവനന്തപുരം: തിരുവനന്തപുരത്ത് ചെറുമകനെ അതിക്രൂരമായി മർദിച്ച് മുത്തച്ഛൻ. തിരുവനന്തപുരം നഗരൂരിലാണ് പതിമൂന്നുകാരനോട് കൊടുംക്രൂരത കാണിച്ചത്. ചെറുമകനെ മരത്തിൽ കെട്ടിയിട്ട ശേഷം മുത്തച്ഛൻ തടിക്കഷണം കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയായിരുന്നു.
മുത്തച്ഛൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. അടിവയറ്റിനു ചവിട്ടേൽക്കുകയും മർദനത്തിൽ ശരീരത്തിലുടനീളം കുട്ടിക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അവശനിലയിലായ കുട്ടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
നഗരൂർ വെള്ളല്ലൂർ സ്വദേശി അലപ്പറ എന്ന ബാബുവാണ് മദ്യലഹരിയിൽ ചെറുമകനെ മർദിച്ചത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ മുത്തച്ഛന് വേണ്ടി തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ് പോലീസ്.