
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീടിൻ്റെ വാതിൽ കുത്തി തുറന്ന് ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മോഷ്ടിച്ച യുവാക്കൾ പിടിയിൽ. വിഴിഞ്ഞം പുല്ലൂർകോണത്തെ വീട്ടിൽ കഴിഞ്ഞ 12 നാണ് മോഷണം നടന്നത്. സംഭവത്തിൽ വിഴിഞ്ഞം ടൗൺ ഷിപ്പ് സ്വദേശികളായ നജുമുദ്ദീൻ (22), ഹാഷിം (23) എന്നിവരാണ് വിഴിഞ്ഞം പോലീസിന്റെ പിടിയിലായത്.
വിഴിഞ്ഞം പുല്ലൂർകോണം മാസ്സ് മൻസിലിൽ ഷാഹുൽ അമീനിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിലെ വാതിൽ കുത്തി തുറന്നാണ് ഇവർ മോഷണം നടത്തിയത്. വീടിനുള്ളിലെ അലമാര, ബെഡ്, ടീപ്പോ,അടുക്കള ഭാഗത്തെ അലമാര എന്നിവിടങ്ങളിൽ നിന്നായി ബ്ലൂടൂത്ത് ഹെഡ്സെറ്റ്, ലാപ്പ്ടോപ്പ്, സ്മാർട്ട് വാച്ചുകൾ, പവർ ബാങ്ക്, മൊബൈൽ ഫോണുകൾ, ഇയർബഡ്സ് എന്നിവയാണ് മോഷണം പോയത്. ഏകദേശം 51,600 രൂപയുടെ മുതലാണ് മോഷണം പോയത്.