
തിരുവനനന്തപുരം: തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. തിരുവനന്തപുരം പൂജപ്പുരയിലാണ് സംഭവം. അപകടത്തെ തുടർന്ന് രണ്ടു പേർ ഗുരുതരാവസ്ഥയിൽ. കാറിൽ ഉണ്ടായിരുന്നവരാണ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്നത്.
ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. പൂജപ്പുരയിൽ നിന്ന് ജഗതിയിലേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട കാർ ആദ്യം സ്കൂട്ടറിലിടിച്ചു. തുടർന്ന് വാഹനം സമീപത്തുകൂടെപ്പോയ കെ എസ് ആർ ടി സി ബസിൽ ഇടിച്ചു നോക്കുകയായിരുന്നു.
അപകടത്തിൽ രണ്ട് കാർ യാത്രക്കാർക്കും ഒരു സ്കൂട്ടർ യാത്രികനും പരിക്കേറ്റിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.