Press Club Vartha

തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലഹരി മാഫിയ സംഘത്തിന്റെ ആക്രമണം. തിരുവനന്തപുരം പോത്തൻകോടാണ് സംഭവം. ലഹരി മാഫിയ സംഘം യുവാക്കളെ വെട്ടി പരിക്കേൽപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് സംഭവം നടന്നത്. കഞ്ചാവ് വിൽപ്പന പൊലീസിനെ അറിയിച്ച യുവാക്കളെയാണ് മർദിച്ചത്.

സഹോദരങ്ങളായ രതീഷിനും രജനീഷിനുമാണ് ആക്രമണത്തിൽ പരുക്കേറ്റത്. ഇവർ വീടിന് സമീപത്തായി ഒരു പശു ഫാം നടത്തിവരികയായിരുന്നു. കാട്ടായിക്കോണം അരിയോട്ടുകോണത്താണ് സംഭവം.എട്ടോളം പേരടങ്ങുന്ന സംഘമാണ് സഹോദരങ്ങളെ വെട്ടി പരിക്കേൽപ്പിച്ചത്.

സഹോദരങ്ങളുടെ ഫാമിനടുത്തായി ലഹരി സംഘം പതിവായി ലഹരി ഉപയോഗവും വിൽപനയും നടത്തിയിരുന്നു. ഇത് അറിഞ്ഞ സഹോദരങ്ങൾ പോത്തൻകോട് പൊലീസിൽ പരാതി നൽകി. രഹസ്യമായിട്ടായിരുന്നു ഇവർ പരാതി നൽകിയത്. എന്നാൽ ഈ വിവരം പോലീസിൽ നിന്നും ചോർന്നിരുന്നു.

തങ്ങൾക്ക് എതിരെ പരാതി നൽകിയതായി അറിഞ്ഞ സംഘം അതി ക്രൂരമായി ഇവരെ ആക്രമിക്കുകയായിരുന്നു. വടിവാൾ പോലത്തെ ആയുധം ഉപയോ​ഗിച്ചാണ് ഇരുവരെയും ആക്രമിച്ചത്.

Share This Post
Exit mobile version