
തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. രാജസ്ഥാൻ മൾവാസ് സ്വദേശിയായ ജതിൻ(27 വയസ്) എന്നയാളാണ് വീടിന്റെ ഒന്നാം നിലയിൽ ചെടിച്ചട്ടിയിൽ കഞ്ചാവ് വളർത്തിയത്. അഞ്ച് കഞ്ചാവ് ചെടികളും 5 ഗ്രാമോളം കഞ്ചാവ് വിത്തുകളും എക്സൈസ് കണ്ടെടുത്തു.
തിരുവനന്തപുരം എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ദിലീപ് കുമാർ, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ മണികണ്ഠൻ, ബിനു.എസ്.ആർ, സുരേഷ് ബാബു.എസ്, സിവിൽ എക്സൈസ് ഓഫീസർ ഷമീർ, വനിത സിവിൽ എക്സൈസ് ഓഫീസർ സ്നേഹ.എസ്.ആർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ജിനു രാജ് എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.