Press Club Vartha

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന ‘മാനവശൃംഖല’യുടെ വിജയത്തിനു സംഘാടകസമിതി രൂപവത്കരിച്ചു. മയക്കുമരുന്നുപയോഗവും വ്യാപനവും തടയുക എന്ന ലക്ഷ്യത്തോടെ കുണ്ടമണ്‍കടവുമുതല്‍ മണ്ഡപത്തിന്‍കടവുവരെയാണ് വൈകീട്ട് നാലിന് മാനവശൃംഖല തീര്‍ക്കുക. മണ്ഡപത്തിന്‍കടവില്‍ ചേര്‍ന്ന യോഗം ഐ.ബി. സതീഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുലേഖ അധ്യക്ഷയായി. നേമം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ. പ്രീജ, കാട്ടാക്കട, മലയിന്‍കീഴ്, മാറനല്ലൂര്‍, പള്ളിച്ചല്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമാരായ കെ. അനില്‍കുമാര്‍, വത്സലകുമാരി, സുരേഷ്‌കുമാര്‍, രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ഐ.ബി. സതീഷ് എംഎല്‍എ ചെയര്‍മാനായും, എന്‍എസ്എസ് സ്റ്റേറ്റ് കോഡിനേറ്റര്‍ ഡോ. അന്‍സാര്‍ കണ്‍വീനറായും, എസ്.കെ. പ്രീജ കോഡിനേറ്ററായും സംഘാടകസമിതി രൂപവത്കരിച്ചു.
Share This Post
Exit mobile version