
കൊച്ചി: പൊലീസിന് മുന്നിൽ ഹാജരായി നടൻ ഷൈൻ ടോം ചാക്കോ. ഇന്ന് രാവിലെ 10 മണിക്കാണ് ഷൈൻ പോലീസ് സ്റ്റേഷനിൽ ഹാജരായത്. എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിലാണ് താരം എത്തിയത്. കഴിഞ്ഞ ദിവസം ഷൈനിന്റെ വീട്ടിൽ പോലീസെത്തി രാവിലെ 10:30ക്ക് താരത്തോട് ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരുന്നു.
എന്നാൽ മകൻ യാത്രയിലാണെന്നും വൈകുന്നേരം 3:30 സ്റ്റേഷനിൽ എത്തുമെന്നും പിതാവ് ചാക്കോ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ പിന്നീട പോലീസ് തന്നെ ഷൈൻ 10:30 ക്ക് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചു.എന്നാൽ പോലീസ് പറഞ്ഞിതിനും അര മണിക്കൂർ മുൻപ് തന്നെ ഷൈൻ സ്റ്റേഷനിൽ എത്തി. അഭിഭാഷകനോടൊപ്പമാണ് താരം എത്തിയത്.
ലഹരി പരിശോധനക്കിടെ മുറിയിൽ നിന്നും ഇറങ്ങിയോടിയതിൽ വിശദീകരണം നൽകാനാണ് ഷൈൻ എത്തുന്നത്. 32 ചോദ്യങ്ങളടങ്ങിയ പ്രാഥമിക ചോദ്യാവലി പോലീസ് തയ്യാറാക്കിയിരിക്കുകയാണ്. ഇതിനായി ഷൈൻ ടോം ചാക്കോയുടെ കഴിഞ്ഞ ഒരു മാസത്തെ കോൾ ലോഗുകൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. മാത്രമല്ല സമീപകാലത്ത് ഷൈൻ നഗരത്തിൽ താമസിച്ച ഹോട്ടലുകളിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു.