
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഹോട്ടലുകളിൽ ബോംബ് ഭീഷണി. തിരുവനന്തപുരത്തെ രണ്ടു ഹോട്ടലുകളിലാണ് സന്ദേശം എത്തിയത്. എവിടെ നിന്നാണ് സന്ദേശം എത്തിയതെന്ന് വ്യക്തമല്ല.
തിരുവനന്തപുരം ഹിൽട്ടൺ ഹോട്ടലിലേക്കും ആക്കുളം ഗോകുലം ഗ്രാൻഡ് ഹോട്ടലിലേക്കുമാണ് ബോംബ് ഭീഷണി സന്ദേശം എത്തിയത്. സന്ദേശമെത്തിയ വിവരം ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
ഹിൽട്ടൻ ഹോട്ടലിന്റെ റിസപ്ഷനിലേക്കാണ് ഭീഷണിപ്പെടുത്തി ഫോൺ കാൾ വന്നത്. തുടർന്ന് രണ്ടു ഹോട്ടലുകളിലും ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്.